കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് 2023 സെപ്റ്റംബർ മാസം നടത്തിയ സൂപ്പർവൈസർ ബി ഗ്രേഡ് എഴുത്തു പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വകുപ്പിന്റെ എല്ലാ ജില്ലാ ഓഫീസുകളിലും വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.ceikerala.gov.in ലും ലഭ്യമാണ്. പുനർമൂല്യനിർണയത്തിനു അപേക്ഷിക്കുന്നവർ 15 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം.