ആറ്റിങ്ങൽ ഗവ ഐ ടി ഐ യിൽ 2017-2019 കാലയളവിൽ സെമസ്റ്റർ സമ്പ്രദായത്തിൽ രണ്ടു വർഷ ട്രേഡിൽ പ്രവേശനം നേടിയതും ഇനിയും പരീക്ഷ വിജയിക്കാനുമുള്ള ട്രെയിനികളിൽ നിന്നു 2024 മാർച്ചിൽ നടക്കുന്ന പ്രാക്റ്റിക്കൽ, എഞ്ചിനീയറിംഗ് ഡ്രോയിംഗ് , CBT സപ്‌ളിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
പ്രാക്റ്റിക്കൽ, എൻജിനിയറിങ് ഡ്രോയിങ് പരീക്ഷ ഫീസ്ട്രഷറിയിൽ ഒടുക്കി അസ്സൽ ചെലാൻ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ, CBT ഫീസ് (തിയറി വിഷയങ്ങൾക്കുള്ള പരീക്ഷ ഫീസ്) എന്നിവ ഉൾപ്പെടെ ഫെബ്രുവരി 13നു വൈകിട്ട് അഞ്ചിനു മുൻപ് പ്രിൻസിപ്പൽ മുൻപാകെ ഹാജരാക്കണം.