പേരൂര്‍ മീനാക്ഷിവിലാസം ഗവണ്‍മെന്റ്  വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ   ബഹുനില കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു.
സാധാരണക്കാരന്റെ മക്കള്‍ക്ക് മികച്ചനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനാണ് പൊതുവിദ്യാഭ്യാസ  സംരക്ഷണയജ്ഞം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ച നാടിന്റെ പുരോഗതിയുടെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് – മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാപഞ്ചായത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി  ചെയര്‍പേഴ്‌സണ്‍ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍ അധ്യക്ഷയായി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനീതകുമാരി, ജില്ലാ പഞ്ചായത്തംഗം ഷെര്‍ളി സത്യദേവന്‍, മുഖത്തല ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭനാ സുനില്‍, കൊറ്റങ്കര ഗ്രാമപഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എസ്. ഷംല ബീവി, എച്ച്. ഹുസൈന്‍,  കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ സതീഷ്, ശൈലകുമാരി, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 5.25 കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.