ഫെബ്രുവരി രണ്ടിന് ലോക തണ്ണീര്‍ത്തട ദിനാഘോഷവുമായി ബന്ധപ്പെട്ടു നടത്തുന്ന പരിപാടികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകള്‍, യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ നിന്നും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തെ മുഖ്യവിഷയമായ തണ്ണീര്‍ത്തടങ്ങളും കാലാവസ്ഥാവ്യതിയാനവും എന്നതിനെ ആസ്പദമാക്കിയാണ് പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കുമായി www.kscste.kerala.gov.in സന്ദര്‍ശിക്കുക. അപേക്ഷ നവംബര്‍ 30 വരെ നല്‍കാം.