വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പാർട്ട്ടൈം (പ്രീ പ്രസ്സ് ഓപ്പറേഷൻ, കെ.ജി.റ്റി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ്) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷ ഫോമും വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസും www.sitttrkerala.ac.in എന്ന വെബ്സൈറ്റിൽ മേയ് 20 മുതൽ ലഭ്യമാണ്.
പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും, ഗവ. പ്രസിലെ ജീവനക്കാർക്കും സീറ്റുകളിലേക്ക് സംവരണം ഉണ്ടായിരിക്കുന്നതാണ്. പട്ടികജാതി/ പട്ടികവർഗ/എസ്.ഇ.ബി.സി/ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസാനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം ജൂൺ 4 ന് വൈകിട്ട് നാലിനു മുൻപായി സെൻട്രൽ പോളിടെക്നിക് കോളജിന്റെ ഓഫീസിൽ സമർപ്പിക്കണം.