ആറ്റിങ്ങൽ സർക്കാർ കോളേജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, അറബിക് വിഭാഗങ്ങളിൽ 2024-25 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള മാത്തമാറ്റിക്സ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ മേയ് 29ന് രാവിലെ 10നും, സ്റ്റാറ്റിസ്റ്റിക്സ് ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 1.30നും, ഫിസിക്സ് ഉദ്യോഗാർഥികൾ മേയ് 30ന് രാവിലെ 10നും, അറബിക് ഉദ്യോഗാർഥികൾ മേയ് 31ന് രാവിലെ 10നും അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയത് ഉൾപ്പെടെ) പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.


2024-25 അധ്യയന വർഷത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ ഉറുദു ഇസ്ലാമിക് ഹിസ്റ്ററി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മേയ് 29നു വൈകുന്നേരം നാലിനകം കോളേജിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2346027.


        തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളജിൽ സംസ്കൃതം സാഹിത്യം, ജ്യോതിഷം വിഭാഗങ്ങളിൽ നിലവിലുള്ള ഒഴിവിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയവരും, ഡു.ജി.സി യോഗ്യതയുള്ളവരും, എറണാകുളം മേഖല കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ, കൊളിജിയേറ്റ് ഡയറക്ടറുടെ  നിർദേശാനുസരണം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവരോ ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ കോളജ് വെബ്സൈറ്റിൽ (govtsanskritcollegepra.edu.in) നൽകിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മേയ് 29 ന് മുമ്പ് നേരിട്ടോ തപാൽ മുഖേനയോ കോളജ് പ്രിൻസിപ്പലിന്റെ മേൽ വിലാസത്തിൽ അയയ്ക്കണം. ഫോൺ: 9446078726.