ആറ്റിങ്ങൽ സർക്കാർ കോളേജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, അറബിക് വിഭാഗങ്ങളിൽ 2024-25 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായി അഭിമുഖം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള മാത്തമാറ്റിക്സ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ മേയ് 29നു രാവിലെ 10നും, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 1.30നും, ഫിസിക്സ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ 30നു രാവിലെ 10നും, അറബിക് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ 31നു രാവിലെ 10നും അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആയത് ഉൾപ്പെടെ) പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.