സംസ്ഥാന  സർക്കാർ  സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ  പൈനാവ്  മോഡൽപോളിടെക്‌നിക്  കോളേജിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്കുള്ള  സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു. അഡ്മിഷന് താത്പര്യമുള്ള പ്ലസ്ടു സയൻസ്/ വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ/ കെ.ജി.സി.ഇ  പാസായ വിദ്യാർഥികൾ ജൂലൈ അഞ്ച് മുതൽ ഒമ്പത് വരെയുള്ള തീയതികളിൽ  കോളജിൽ എത്തണം.

ബയോമെഡിക്കൽ എൻജിനിയറിങ്,  കമ്പ്യൂട്ടർ എൻജിനിയറിങ്,  ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്  എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എസ്.സി/ എസ്.ടി/ ഒ.ഇ.സി/ ഒ.ബി.സി (എച്ച്)  വിദ്യാർഥികൾക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04862297617, 8547005084, 94460 73146.