റവന്യൂ വകുപ്പിന്റെ ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തുന്ന എം.ബി.എ ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ കോഴ്സിന്റെ 2024-25 വർഷത്തെ അഡ്മിഷൻ അനുബന്ധിച്ചും ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ സെന്ററിലെ മറ്റു പ്രവർത്തനങ്ങൾക്കുമായി ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് യങ്ങ് പ്രൊഫഷണൽ ആയി പ്രതിമാസം 30,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നൽകുന്നു. താമസം സൗജന്യമായിരിക്കും.

        ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 6. ജൂലൈ 12നാണ് ഇന്റർവ്യൂ. പ്രായ പരിധി 30 വയസ്. ആവശ്യമായ പ്രവൃത്തിപരിചയമുള്ളവരുടെ അഭാവത്തിൽ കോഴ്സ് പൂർത്തിയാക്കിയവരെയും പരിഗണിക്കും. അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://ildm.kerala.gov.in/ ഫോൺ: 8547610005