സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച എസ്.സി / എസ്.ടി ക്ലെയിം നിരസിക്കപ്പെട്ട അപേക്ഷകർക്ക് അപേക്ഷാഫീസിന്റെ ബാക്കി തുക ഒടുക്കി ജനറൽ ക്വാട്ടയിൽ പരിഗണിക്കുന്നതിന് ഓൺലൈനായി അപേക്ഷാഫീസ് ഒടുക്കുന്നതിനുള്ള അവസരം 2024 ജൂലൈ 8 ന് ലഭിക്കുന്നതാണ്.
അപേക്ഷകർ അപേക്ഷാ നമ്പർ, രജിസ്‌ട്രേഷൻ ഐ.ഡി, പാസ്സ്‌വേർഡ് ഇവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഹോം പേജിൽ നിന്നും ഓൺലൈനായി അപേക്ഷാഫീസ് ഒടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ 04712560363, 364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.