കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ചാക്ക ഇൻഡസ്ട്രിയൽ ട്രെയിനിംഗ് സെന്ററിലെ വിദ്യാർഥികൾക്കായി പരിശീലനം സംഘടിപ്പിച്ചു. സർവ്വേയർ രണ്ടാം വർഷ ബാച്ചിനാണ് പരിശീലനം നൽകിയത്. പരിശീലന പരിപാടി കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് കമ്മീഷണർ യാസ്മിൻ. എൽ. റഷീദ് ഉദ്ഘാടനം ചെയ്തു.

റിമോട്ട് സെൻസിംഗ്, ജി.ഐ.എസ്, കാർട്ടോഗ്രാഫി തുടങ്ങിയ ആധുനിക മാപ്പിംഗ് സംവിധാനങ്ങളെക്കുറിച്ച് വകുപ്പിലെ ഉദ്യോഗസ്ഥർ ക്ലാസുകൾ നയിച്ചു. വകുപ്പിൽ ലഭ്യമായ ഭൂപടങ്ങൾ, സാറ്റ്‌ലൈറ്റ്  ഇമേജുകൾ, ഏരിയൽ ഫോട്ടോസ്, ടോപ്പോഷീറ്റുകൾ എന്നിവ വിദ്യാർഥികൾക്കായി പ്രദർശിപ്പിച്ചു. പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. ജോയിന്റ് ഡയറക്ടർ ടീന ഭാസ്കരൻ, ഐടിഐയിൽ നിന്നുള്ള ഗ്രൂപ്പ് ഇൻസ്ട്രക്ടർ അന്നമ്മ വർഗീസ്, സീനിയർ ഇൻസ്ട്രക്ടർ അനീഷ് കുമാർ ആർ. എന്നിവർ പരിപാടിയിൽ പങ്കെടുത്തു.