വിവരാവകാശം നിയമം സംബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ജൂലൈൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് ചേരാം. താത്പര്യമുള്ളവർക്ക് rtl.img.kerala.gov.in ൽ ജൂലൈ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്സ് 17 ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: rtl.img.kerala.gov.in.