2024-25 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും ജൂലൈ 16 വരെ അവസരം. www.cee.kerala.gov.in വഴി അപാകതകൾ പരിഹരിക്കാം. വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഹെൽപ് ലൈൻ നമ്പർ: 0471-2525300.