വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രിന്റിങ് ടെക്നോളജി (പാർട്ട് ടൈം) പ്രീ പ്രസ്സ് ഓപ്പറേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ പത്താം ക്ലാസ്സ് പാസായിരിക്കണം.
അപേക്ഷ ഫോമും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസും www.sitttrkerala.ac.in, www.polyadmission.org എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. പട്ടിക ജാതി / പട്ടിക വർഗ്ഗ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഗവ. പ്രസിലെ ജീവനക്കാർക്കും സീറ്റുകളിലേക്ക് സംവരണം ഉണ്ടായിരിക്കും.
പൂരിപ്പിച്ച അപേക്ഷ ഫോറം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം ജൂലൈ 24ന് വൈകിട്ട് 4 മണിക്ക് മുമ്പ് സെൻട്രൽ പോളിടെക്നിക്ക് കോളേജ് ഓഫീസിൽ സമർപ്പിക്കണം.