തിരുവനന്തപുരം ഗവ. ലോ കോളജിൽ 2024-25 അധ്യയന വർഷത്തിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ഒരു ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നതിന് ആഗസ്റ്റ് എട്ടിന് രാവിലെ 10.30 മുതൽ അഭിമുഖം നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി കോളജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.