നെവിൻ ഡാൽവിൻ സുരേഷിന്റെ വീട് മന്ത്രി സന്ദർശിച്ചു


ഗവൺമെന്റ് മാനദണ്ഡങ്ങൾക്കനുസരിച്ച് സുരക്ഷ ഉറപ്പാക്കിയാകണം പരീക്ഷ പരീശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കേണ്ടതെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ്  മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി ഉണ്ടായ അപകടത്തിൽ മരണപ്പെട്ട നെവിൻ ഡാൽവിൻ സുരേഷിന്റെ തിരുവനന്തപുരത്തെ വീട് സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു.

സുരക്ഷ മാനദണ്ഡങ്ങളുടെ മേൽനോട്ടം ഗവൺമെന്റ് ഉറപ്പാക്കണം. പോസ്സ് മോർട്ടം പൂർത്തിയാക്കിയതിനു ശേഷം നെവിന്റെ മൃതദേഹം രാത്രി 11.30 ഓടെ വിമാനത്താവളത്തിലെത്തും. സംസ്‌കാരം നാളെ 12 മണിക്ക് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തിലടക്കം കുടുംബത്തിനാവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നെവിന്റെ അച്ഛൻ സുരേഷും കുടുംബാംഗങ്ങളുമായി മന്ത്രി സംസാരിച്ചു.