2024 സെപ്റ്റംബർ 30 ന് സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടയ്ക്കേണ്ടതിനാൽ ഒക്ടോബർ 1ന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമായതിനുശേഷം മാത്രമേ പെൻഷൻ/ സേവിംഗ്സ് ബാങ്ക് എന്നിവ വഴിയുള്ള പണമിടപാടുകൾ ട്രഷറികളിൽ ആരംഭിക്കുകയുള്ളുവെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. എല്ലാ ഇടപാടുകാരും ഇക്കാര്യത്തിൽ ട്രഷറി വകുപ്പുമായി സഹകരിക്കണമെന്ന് ട്രഷറി വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.