സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗോപിനാഥ് നടനഗ്രാമത്തിൽ ഒക്ടോബർ 3 മുതൽ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിക്കും. ആർ.എൽ.വി ഹേമന്ത് ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള നട്ടുവാങ്കം ശിൽപശാല അന്നേ ദിവസം രാവിലെ 10 മണി മുതൽ വൈകിട്ട് 4 വരെ നടനഗ്രാമത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്. 13-ാം തീയതി കലാപരിശീലന വിഭാഗങ്ങളിൽ വിദ്യാരംഭം കുറിക്കുന്നതിനുള്ള സൗകര്യങ്ങളും നടനഗ്രാമത്തിൽ ഒരുക്കുന്നുണ്ട്.