സംസ്ഥാന സർക്കാർ നേമം നിയോജകമണ്ഡലത്തിൽ പുതുതായി ആരംഭിക്കുന്ന ചാല ഗവ. ഐ.ടി.ഐയിൽ ന്യൂജെനറേഷൻ കോഴ്സുകളായ മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്, അഡിറ്റീവ് മാനുഫാക്ചറിങ് ടെക്നീഷ്യൻ (3D പ്രിന്റിങ്) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള പ്രസ്തുത കോഴ്സുകളുടെ അപേക്ഷാ ഫോം കിള്ളിപ്പാലം ജംഗ്ഷനു സമീപമുള്ള ചാല സ്കൂളിൽ പ്രവർത്തനം ആരംഭിച്ച ചാല ഐ.ടി.ഐയുടെ താത്കാലിക ഓഫീസൽ നിന്നോ ഗവ.ഐ.ടി.ഐ ചാക്കയിൽ നിന്നോ സൗജന്യമായി വാങ്ങാം. പൂരിപ്പിച്ച അപേക്ഷാ ഫോമുകൾ ഓഫ് ലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 17 വൈകുന്നേരം 5 മണി. അപേക്ഷാ ഫീസ് 100 രൂപ.