കേരളത്തിലെ നാല് ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും 23 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ  സർക്കാർ സീറ്റുകളിലേക്കുമുള്ള ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ  അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ക്ലാസ് 19 ൽ പറയുന്ന അസൽ രേഖകളും സഹിതം ഒക്ടോബർ 22 ന് വൈകുന്നേരം 3 മണിക്കുള്ളിൽ ബന്ധപ്പെട്ട  കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം. മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഒക്ടോബർ 18 മുതൽ 22 വൈകുന്നേരം 3 മണിവരെയാണ് പ്രവേശനം നടത്തുന്നത്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2525300.