ഹോസ്‌ദുർഗ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക കായിക മാമാങ്കമായ ഒളിമ്പിക്സ് മാതൃകയിലാണ് ഈ വർഷത്തെ കേരള സ്കൂൾ കായികമേള കൊച്ചി 2024 സംഘടിപ്പിക്കുന്നത്.
കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ബ്ലോക്ക് കെ. മണികണ്ഠൻ വിശിഷ്ടാതിഥിയായി.
ഏഷ്യൻ യൂത്ത് അത്ലറ്റിക് ഷോട്ട്പുട്ട് മെഡലിസ്റ്റ് വി.എസ് അനുപ്രിയ, ഏഷ്യൻ യൂത്ത് അത്ലറ്റിക്സ് ഡിസ്റ്റസ് ത്രോ സിൽവർ മെഡലിസ്റ്റ് കെ.സി സർവാൻ എന്നിവർ ചേർന്ന് ദീപ ശിഖ തെളിയിച്ചു.
പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എ. അബൂബക്കർ ആമുഖ ഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗസഭ സ്ഥിരം സമിതി അധ്യക്ഷ പ്രഭാവതി, കൗൺസിലർ സി.കെ അഷറഫ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ്പ്രസിഡണ്ട് പി പിഅശോകൻ
ആർഡിഡി,കണ്ണൂർപ്രതിനിധി അരവിന്ദാക്ഷൻ സി വി, പയ്യന്നൂർ വി. എച്ച്.എസ്.സി അസി. ഡയറക്ടർ ഇ.ആർ.ഉദയ കുമാരി, ഡയറ്റ് പ്രിൻസിപ്പൽ രഘുരാംഭട്ട്, കൈറ്റ് ജില്ലാ കോർഡിനേറ്റർ റോജി ജോസഫ്, ആർ. ഡി.എസ്.ജി. എ സെക്രട്ടറി പ്രീതിമോൾ ടി.ആർ, പി.ടി. എ പ്രസിഡൻ്റ് മോഹനൻ, പ്രിൻസിപ്പാൾ ഡോ. എ.വി സുരേഷ് ബാബു, ഹെഡ് മാസ്റ്റർ എം.പി രാജേഷ്, ഡി .പി.സി.എസ്.എസ് കെ കാസറഗോഡ് ബിജുരാജ് വി എസ് തുടങ്ങിയവർ സംസാരിച്ചു. കാസർകോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്‌ടർ മധുസൂദനൻ ടി.വി സ്വാഗതവും കാഞ്ഞങ്ങാട് ഡി. ഇ.ഒ കെ.അരവിന്ദ നന്ദിയും പറഞ്ഞു.
ജില്ലയിൽ മൂന്നു സ്ഥലങ്ങളിൽ ആണ് സ്വീകരണം നൽകിയത്. രാജാസ് സ്കൂളിന്റെയും ചയൊത്ത് സ്കൂളിന്റെയും നേതൃത്വത്തിൽ നീലേശ്വരത്തും, കുട്ടമത്ത് സ്കൂളിൻറെ നേതൃത്വത്തിൽ ചെറുവത്തൂരും, പിലിക്കോട് സ്കൂളിന്റെ നേതൃത്വത്തിൽ കാലിക്കടവിലും ആണ് സ്വീകരണം നൽകിയത്. നീലേശ്വരത്ത്
എസ്.എസ്.കെ യുടെ നേതൃത്വത്തിൽ സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും സ്വീകരണത്തിന്റെ ഭാഗമായതും സവിശേഷതയാണ്. കരിവെള്ളൂരിൽ ദീപശിഖ കണ്ണൂർ ജില്ലാ ഭാരവാഹികൾ ഏറ്റുവാങ്ങി പ്രയാണം തുടർന്നു.