ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോലുഷൻസ് (ഐസിഫോസ്) ഡ്രോൺ ടെക്‌നോളോജിയുടെ വിവിധ മേഖലയിലുള്ള സാധ്യതകൾ ഉൾക്കൊള്ളിച്ച് 6 ദിവസത്തെ പരിശീലന ശില്പശാല നാല് സ്ലോട്ടുകളിലായി സംഘടിപ്പിക്കുന്നു. 3 ദിവസത്തെ ഓൺലൈൻ സെഷനും 3 ദിവസത്തെ ഓഫ്‌ലൈൻ പ്രായോഗിക പരിശീലനവും ഉൾക്കൊള്ളുന്ന പരിപാടി നവംബർ 18 മുതൽ 24 വരെ, ഡിസംബർ 2 മുതൽ 8 വരെ, ഡിസംബർ 16 മുതൽ 24 വരെ, ഡിസംബർ 16 മുതൽ 29 വരെയുമാണ് നടത്തുക.

ഡ്രോൺ അസംബ്ലി, മാനുവൽ ആൻഡ് ഓട്ടോണോമസ് ഫ്‌ളയിങ് പ്രാക്റ്റീസ് കൂടാതെ ഈ മേഖലയിൽ  വളർന്നുകൊണ്ടിരിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ, തൊഴിൽ സാധ്യതകൾ തുടങ്ങിയവ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൗതികശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങൾ പഠിച്ച് പ്ലസ് ടു വിജയിച്ചവർക്കും ഐടിഐ, ഡിപ്ലോമ, ബിരുദ, ബിരുദാന്തരബിരുദ വിദ്യാർഥികൾക്കും, വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ശിൽപശാലയിൽ പങ്കെടുക്കാം. ഓൺലൈൻ രജിസ്‌ട്രേഷനായി  https://erpnext.icfoss.org/drone-workshop/new ലിങ്ക് സന്ദർശിക്കുക. കൂടുതൽവിവരങ്ങൾക്ക്: https://icfoss.in/pages/dw, ഫോൺ:  7558837880, 7736118464.