കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനത്തിന് സെർച്ച് കം സെലക്ഷൻ കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. സർവകലാശാലകളിൽ കുറഞ്ഞത് 10 വർഷമെങ്കിലും പ്രൊഫസർ പദവിയിൽ ഉന്നത നിലവാരത്തിൽ കഴിവ് തെളിയിച്ചവർ അല്ലെങ്കിൽ ഗവേഷണ/അക്കാദമിക് സ്ഥാപനങ്ങളിൽ സമാന പദവിയിൽ 10 വർഷം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും അപേക്ഷയുടെ 3 പകർപ്പുകളും സഹിതം ചെയർമാൻ,  സെർച്ച് കം സെലക്ഷൻ കമ്മിറ്റി, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി, ലക്കിഡി  പി.ഒ., പൂക്കോട്, പിൻ – 673576 എന്ന വിലാസത്തിൽ ഡിസംബർ 7 വൈകുന്നേരം 5 മണിക്ക് മുൻപായി രജിസ്റ്റേർഡ് തപാലായി ലഭിക്കണം. അപേക്ഷകൾ sscvc.chairman@kvasu.ac.in എന്ന ഇ മെയിലിലും അയക്കണം.’Application for the post of Vice Chancellor, Kerala Veterinary & Animal Sciences University’ എന്ന് തപാൽ/ഇ മെയിൽ അപേക്ഷകളിൽ സൂചിപ്പിക്കണം.

സെർച്ച് കം സെലക്ഷൻ കമ്മിറ്റി നിർദ്ദേശിക്കുന്ന പാനലിൽ നിന്നാണ് നിയമനം. അക്കാദമിക് വിദഗ്ധർക്ക്  വൈസ് ചാൻസലർ സ്ഥാനത്തേക്ക് യോഗ്യതയുള്ളവരെ നാമനിർദ്ദേശം ചെയ്യാം. അപേക്ഷ സമർപ്പിച്ചിട്ടില്ലെങ്കിലും യോഗ്യതയുള്ള അക്കാദമിക് വ്യക്തികളുടെ പേരുകൾ കമ്മിറ്റി പരിഗണിക്കും.വൈസ് ചാൻസലർ പദവിയിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക് അഞ്ച് വർഷത്തേക്ക് അല്ലെങ്കിൽ 70 വയസ്സാകുന്നതുവരെയാണ് നിയമനം.