ബാലനീതി നിയമപ്രകാരം താല്‍ക്കാലികമായി കുട്ടികളെ പോറ്റി വളര്‍ത്തുന്ന പദ്ധതിയാണ് ഫോസ്റ്റര്‍ കെയര്‍. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.സുരേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ. രാജേഷ്‌കുമാര്‍, സി. ഹേമലത, ശ്രീജ പുളിക്കല്‍, അഡ്വ. പി.ജാബിര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷാജിത ആറ്റശേരി, ഗവ. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് സൈനബ, പ്രൊട്ടക്ഷന്‍ ഓഫീസര്‍ മുഹമ്മദ് ഫസല്‍ പുള്ളാട്ട്, സൈക്കോളജിസ്റ്റ് ഫാത്തിമ ഫര്‍സാന, റെസ്‌ക്യൂ ഓഫീസര്‍ ആതിര പി.എം, ഔട്ട്‌റീച് വര്‍ക്കര്‍ ഷഹീദ പി.കെ എന്നിവര്‍ സംസാരിച്ചു. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് കീഴില്‍ സംഘടിപ്പിക്കുന്ന ബാലാവകാശ വാരാഘോഷത്തോടനുബന്ധിച്ച് ലോഗിന്‍ എന്ന പേരില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള വിഭാഗക്കാര്‍ക്ക് ഏതൊക്കെ രീതിയില്‍ സംരക്ഷണം നല്‍കുന്നുന്നുവെന്നും അതിന്റെ പ്രവര്‍ത്തന രീതിയും നേരിട്ട് മനസ്സിലാക്കുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്.
ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി കുട്ടികളെ ഏറ്റെടുത്ത കുടുംബങ്ങളുടെ സംഗമം സംഘടിപ്പിച്ചു. തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായ 33 കുടുംബങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഫോസ്റ്റര്‍ കെയറില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ലൈഫ് സ്‌കില്‍ പരിശീലനവും സംഘടിപ്പിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഫോസ്റ്റര്‍ കെയര്‍ കുടുംബസംഗമം സംഘടിപ്പിച്ചത്.