ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ദേവസ്വം ബോര്‍ഡ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ‘ഗുരുവന്ദനം’ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നൂറില്‍ അധികം പൂര്‍വ അധ്യാപകരെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേത്യത്വത്തില്‍ ആദരിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് കെ.വി. രാമാനുജന്‍ തമ്പി അധ്യക്ഷനായി. ഇതിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോ എക്സിബിഷന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.സി പ്രകാശ് ഉദ്ഘാടനം ചെയ്തു.
കേരള സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. കെ. എസ് അനില്‍കുമാര്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനാ രക്ഷാധികാരി ഡോ.എന്‍. സുരേഷ് കുമാര്‍, മുന്‍ പ്രസിഡന്റ് അഡ്വ. എന്‍. എസ്. ജ്യോതികുമാര്‍, ഡോ. സി ഉണ്ണികൃഷ്ണന്‍, കെ. പ്രദീപ്, ഉല്ലാസ് കോവൂര്‍, പ്രൊഫ. വി. മാധവന്‍ പിള്ള, അഡ്വ. എ. നൗഷാദ്, ഡോ. പ്രീത ജി.പ്രസാദ്, പൂര്‍വ വിദ്യാര്‍ഥി സംഘടനാ ട്രഷറര്‍ എന്‍.സോമന്‍ പിള്ള, ഗുരു വന്ദനം കമ്മിറ്റി കണ്‍വിനര്‍ സി. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.