കണ്ണൂർ സെൻട്രൽ ജയിൽ പരേഡ് ഗ്രൗണ്ടിൽ നടന്ന ഉത്തര മേഖല പ്രിസൺ മീറ്റിൽ കണ്ണൂർ ജില്ല ഓവറോൾ ചാമ്പ്യൻമാരായി. ആദ്യ രണ്ടു ദിനങ്ങളിൽ അത്ലറ്റിക്സ്, ഗെയിംസ് മത്സരങ്ങളും മൂന്നാം ദിനം ഫൈനൽ മത്സരങ്ങളും നടന്നു. സമാപന സമ്മേളനം കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്ക് എം എൽ എ ട്രോഫിയും മെഡലുകളും സമ്മാനിച്ചു.
ഉത്തര മേഖല ജയിൽ ഡിഐജി ബി സുനിൽ കുമാർ അധ്യക്ഷനായി. അന്താരാഷ്ട്ര ബോക്സിംഗ് താരം കെസി ലേഖ വിശിഷ്ടാതിഥിയായി. കണ്ണൂർ സെൻട്രൽ പ്രിസൺ സൂപ്രണ്ട് കെ വേണു, റീജ്യനൽ വെൽഫയർ ഓഫീസർ ശിവപ്രസാദ്, കെജെഇഒഎ സംസ്ഥാന സെക്രട്ടറി പി ടി സന്തോഷ്, കെജെഒഎസ്എ സംസ്ഥാന പ്രസിഡന്റ് റിനീഷ് സി പി എന്നിവർ സംസാരിച്ചു. തവന്നൂർ സെൻട്രൽ പ്രിസൺ സൂപ്രണ്ട് വി ജയകുമാർ, ചീമേനി ഓപ്പൺ പ്രിസൺ സൂപ്രണ്ട് അൻസാർ, കണ്ണൂർ ജില്ലാ ജയിൽ സൂപ്രണ്ട് റിനിൽ കെ കെ, ഹോസ്ദുർഗ് ജില്ലാ ജയിൽ സൂപ്രണ്ട് സൂരജ് വി വി, ജോയിന്റ് സൂപ്രണ്ട് പ്രവീഷ് ടി ജെ, ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബു, കണ്ണൂർ സ്പെഷ്യൽ സബ്ജയിൽ സൂപ്രണ്ട് ജിജേഷ് ഇ വി, കൂത്തുപറമ്പ് സ്പെഷ്യൽ സബ്ജയിൽ സൂപ്രണ്ട് രാമചന്ദ്രൻ, കണ്ണൂർ സബ്ജയിൽ സൂപ്രണ്ട് ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഉത്തരമേഖല ഡിഐജി ബി സുനിൽ കുമാർ നയിച്ച ജയിൽ സൂപ്രണ്ടുമാർ അണിനിരന്ന ടീമും അസി. സൂപ്രണ്ടുമാർ അണിനിരന്ന ടീമും തമ്മിൽ സൗഹൃദ ഫുട്ബോൾ മത്സരം നടന്നു. ഇരു ടീമുകളും ഓരോ ഗോളടിച്ച് കളി സമനിലയിൽ അവസാനിച്ചു.