കേരഫെഡിൽ മാനേജർ (ഫിനാൻസ്), അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) തസ്തികയിൽ അന്യത്ര സേവനവ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ അർദ്ധ സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആർ. പാർട്ട് ഒന്ന് റൂൾ 144 പ്രകാരം നിശ്ചിത മാതൃകയിൽ ഡിസംബർ 16 ന് വൈകുന്നേരം 5 മണിക്ക് മുൻപായി മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, കേരാടവർ, വെള്ളയമ്പലം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾ: www.kerafed.com, ഇ-മെയിൽ: contact@kerafed.com, ഫോൺ: 0471 – 2322736, 2320504.
