തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ എൻപിഎസ് അദാലത്ത് ഡിസംബർ 18 രാവിലെ 11 മണിക്ക് സൗത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടക്കും. പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ നിന്ന് വിരമിച്ചതും തിരുവനന്തപുരം സൗത്ത് ഡിവിഷന്റെ പരിധിയിൽ വരുന്നതുമായ എൻപിഎസ് പെൻഷൻ, ഫാമിലി പെൻഷൻ സംബന്ധിച്ച പരാതികൾ അദാലത്തിൽ സമർപ്പിക്കാം. പരാതികൾ ഡിസംബർ 13 ന് മുൻപായി ഷീബ.ജെ, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം – 695023 വിലാസത്തിൽ ലഭിക്കണം. കവറിനു മുകളിൽ “എൻപിഎസ് അദാലത്ത്” എന്ന് രേഖപ്പെടുത്തണം. അപേക്ഷയിൽ മൊബൈൽ ഫോൺ നമ്പർ ഉൾപ്പെടുത്തണം.
പോസ്റ്റ് ഓഫീസിലോ, ഡിവിഷണൽ തലത്തിലോ മുൻപ് സ്വീകരിച്ച് ഇതുവരെ പരിഹാരം കാണാൻ കഴിയാത്ത പരാതികൾ മാത്രമേ അദാലത്തിൽ പരിഗണിക്കുള്ളു.