കേരളത്തിലെ വിവിധ സർക്കാർ / സ്വകാര്യ ഫാർമസി കോളേജുകളിലെ 2024-25 അദ്ധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് യോഗ്യരായ  വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ലാറ്ററൽ എൻട്രി മുഖേന ബി.ഫാം കോഴ്‌സിനു പ്രവേശനം ആഗ്രഹിക്കുന്നവർ പ്രവേശന പരീക്ഷാ കമ്മീഷണർ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതി യോഗ്യത നേടേണം.  ബി.ഫാം (ലാറ്ററൽ എൻട്രി) 2024 കോഴ്‌സിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഡിസംബർ 16 വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. പ്രേസ്‌പെക്ടസ് ക്ലോസ് 7.3.5, 7.3.6 ൽ പറഞ്ഞിട്ടുള്ള സർട്ടിഫിക്കറ്റ് / അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഫോൺ : 0471 2525300.