സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ (എസ്.ഡി സെന്റർ) ആരംഭിക്കുന്ന ഒരു വർഷ (രണ്ട് സെമസ്റ്റർ) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ് കോഴ്സിലേക്ക് (സായാഹ്ന കോഴ്സ്     പാർട്ട് ടൈം  ബാച്ച്) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  ജനുവരി 4, വരെ ദീർഘിപ്പിച്ചു. അപേക്ഷാ ഫോമും പ്രോസ്പെക്ടസും സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ നിന്നും ലഭിക്കും. അപേക്ഷ ഫീസ്: 500 രൂപ (അപേക്ഷ ഫോം തപാലിൽ ലഭിക്കുന്നതിന് അസിസ്റ്റന്റ് ഡയറക്ടറുടെ പേരിൽ 600 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ, സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്റർ, കളമശ്ശേരി – 683104 എന്ന വിലാസത്തിൽ സെൽഫ് അഡ്രസ്ഡ് എൻവലപ് സഹിതം രജിസ്റ്റേർഡ് പോസ്റ്റായി അയക്കേണ്ടതാണ്).

എല്ലാ വ്യവസായ ശാലകളിലും നിർമാണ മേഖലകളിലും സേഫ്റ്റി ഓഫീസർമാരുടെ സേവനം നിയമപരമായി ആവശ്യമാണ്. നിലവിൽ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവം പരിഹരിക്കുന്നതിന് വേണ്ടി കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടത്തപ്പെടുന്ന കോഴ്സ് ആണ് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ     ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ്. ഇത് കേരളത്തിൽ നിലവിൽ കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ മാത്രമാണുള്ളത്. ജോലി ചെയ്യുന്നവർക്ക് കൂടി പഠിക്കാൻ സാധിക്കുന്ന വിധത്തിൽ സായാഹ്ന കോഴ്സായിട്ടാണ് നടത്തപ്പെടുന്നത്. ഈ കോഴ്സ് പഠിക്കുന്നവർക്ക് കേരളത്തിന് അകത്തും പുറത്തും സേഫ്റ്റി ഓഫീസർമാരായി ജോലി നേടാനുള്ള അവസരമുണ്ട്. എൻജിനീയറിങ് ഡിഗ്രി, ഡിപ്ലോമ, ബി.എസ്.സി (ഫിസിക്സ്, കെമിസ്ട്രി) എന്നീ കോഴ്സുകൾ പാസായവർക്ക് അപേക്ഷിക്കാം. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 – 2556530 എന്ന നമ്പറിൽ ബന്ധപ്പെടുക.