സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി എസ്.ഐ.ഇ.റ്റി. സംഘടിപ്പിച്ച റീൽസ് മത്സരത്തിൽ അഞ്ചു സ്കൂളുകൾ പുരസ്‌കാരത്തിനർഹരായി.
ഒന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ എസ്.വി.ടി.പി.എം. ഗവ.യു.പി.എസ്. കുറവൻകോണം കരസ്ഥമാക്കി.
രണ്ടാം സ്ഥാനം കൊല്ലം ജില്ലയിലെ ശൂരനാട് നോർത്ത്, നടുവിലെമുറി ഗവ.എൽ.പി.എസ്കൂളും
മൂന്നാം സ്ഥാനം ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ കോട്ടൺഹിൽ, തിരുവനന്തപുരവും സ്വന്ത മാക്കി.
നിർമ്മല ഭവൻ ഹയർസെക്കണ്ടറി സ്കൂൾ,തിരുവനന്തപുരം കവടിയാറിനാണ് നാലാം സ്ഥാനം.
ആലപ്പുഴ ജില്ലയിലെ ചേർത്തല സൗത്ത്
ഗവ. ഹയർസെക്കണ്ടറി സ്കൂൾ അഞ്ചാം സ്ഥാനത്തെത്തി.
വിവിധ സാമൂഹിക മാധ്യമങ്ങളിലായി 2000ത്തിലധികം റീലുകളാണ് വ്യാപകമായി പ്രചരിച്ചത്.
