കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ജനുവരി 24 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ ഹാളിൽ സിറ്റിംഗ് നടത്തും. വാണിയ വിഭാഗത്തെ പിന്നാക്ക വിഭാഗം പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, പെന്തക്കോസ്തു വിഭാഗത്തെ പിന്നാക്ക വിഭാഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, ജൈനമതത്തിൽപ്പെട്ടവരെ പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലാ ജൈന സമാജം കമ്മീഷൻ മുൻപാകെ സമർപ്പിച്ച നിവേദനം എന്നിവ സിറ്റിംഗിൽ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി ശശിധരൻ, മെമ്പർമാരായ സുബൈദാ ഇസ്ഹാക്ക്, ഡോ എ വി ജോർജ്ജ്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
