കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ KREAP ൽ (കേരള റിസോഴ്സ്സ് ഫോർ എഡ്യൂക്കേഷൻ അഡ്മിനിസ്‌ട്രേഷൻ ആൻഡ് പ്ലാനിംഗ്) പ്രൊജക്റ്റ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മറ്റ് അനുബന്ധ വിഷയങ്ങളിലെ ബിരുദധാരികൾക്ക് അപേക്ഷിക്കാം. കണ്ണൂർ, കോഴിക്കോട്, കോട്ടയം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലായാണ് അവസരങ്ങളുള്ളത്. ജനുവരി 26 ന് വൈകീട്ട് 5 മണിക്ക് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.asapkerala.gov.in/careers/ സന്ദർശിക്കുക.
