എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 5ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തും. സയൻസ് വിഷയങ്ങളിൽ പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യ പരീക്ഷകളിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക്/ ബിഗ്രേഡ് ആണ് യോഗ്യത. ക്ലാസ് 1 ബ്ലഡ് ട്രാൻസ്ഫ്യൂഷൻ അസിസ്റ്റന്റ് ടെസ്റ്റും, എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയും 15 വർഷം സൈനിക സേവന പരിചയമുള്ള വിമുക്ത ഭടന്മാർക്കും അപേക്ഷിക്കാം.

കേരളത്തിലെ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറി എന്നിവിടങ്ങളിൽ നിന്നുള്ള ഒരുവർഷ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ട്രെയിനിംഗ് കോഴ്സ്/തത്തുല്യ സാങ്കേതിക യോഗ്യതയും, ഡി.എം.ഇ സർട്ടിഫിക്കറ്റും ആവശ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.