കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ കേരള സംസ്ഥാന  വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2023-24 സാമ്പത്തിക വർഷത്തെ വരവുചെലവു കണക്കുകൾ ട്രൂയിംഗ്അപ്പ് ചെയ്ത് അംഗീകരിക്കുന്നതിനുള്ള പെറ്റീഷൻ (ഒ.പി.നം.49/2024) സമർപ്പിച്ചിട്ടുണ്ട്.  പെറ്റീഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ (www.erckerala.org) ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട് ജനുവരി 29 ന് കമ്മീഷന്റെ തിരുവനന്തപുരത്തുള്ള കോർട്ട് ഹാളിൽ വച്ച് രാവിലെ 11 മണിക്ക് പൊതു തെളിവെടുപ്പ് നടത്തും. പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാവുന്നതാണ്.

വീഡിയോ കോൺഫറൻസ്  മുഖാന്തിരം പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ജനുവരി 28 ന് വൈകുന്നേരം 5 മണിക്ക് മുൻപായി കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമായിട്ടുള്ള ലിങ്ക് വഴി (https://kserc.sbs/hearing-registration/) രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ മുഖേനയാണ് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നവരുടെ മുൻഗണനാക്രമം തീരുമാനിക്കുന്നതും പങ്കാളിത്തത്തിനുള്ള ലിങ്ക് ലഭ്യമാക്കുന്നതും. കൂടാതെ തപാൽ മുഖേനയും ഇ-മെയിൽ മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ / ഇ-മെയിൽ (kserc@erckerala.org) മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ ജനുവരി 28 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.