റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ രാജ്ഭവനിൽ വിരുന്നൊരുക്കി. രാജ്ഭവൻ അങ്കണത്തിൽ പന്തലിട്ടാണ് വിരുന്നൊരുക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, സ്പീക്കർ എ എൻ ഷംസീർ, മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാൽ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പാളയം ഇമാം വി പി ഷുഹൈബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, ബിസിനസ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള മറ്റ് പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു.