മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാര്‍ട്ട് 2 (സപ്ലിമെന്ററി) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാര്‍മസി കോളേജുകളില്‍ ഡിസംബര്‍ 17 മുതല്‍ നടത്തും.  രജിസ്റ്റര്‍ ചെയ്യേണ്ട അപേക്ഷകര്‍ നിശ്ചിത തുകയ്ക്കുള്ള ഫീസടച്ച് നവംബര്‍ 16ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.  അതാത് കോളേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ നവംബര്‍ 19ന് മുമ്പ് ചെയര്‍പേഴ്‌സണ്‍, ബോര്‍ഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷന്‍സ്, തിരുവനന്തപുരം – 11 എന്ന വിലാസത്തില്‍ അയക്കണം.  വിശദവിവരങ്ങള്‍  www.dme.kerala.gov.in എന്ന വെബ്‌സൈറ്റിലും വിവിധ ഫാര്‍മസി കോളേജുകളിലും ലഭിക്കും.