നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേക്കുളള എട്ടാം ക്ലാസ്സ് പ്രവേശനത്തിന് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക പ്രകാരം ആദ്യഘട്ട പ്രവേശന നടപടികൾ ഏപ്രിൽ 21 മുതൽ 23 വരെ സ്‌കൂളിൽ നടക്കും. പ്രസിദ്ധീകരിക്കുന്ന അഡ്മിഷൻ ക്രമപട്ടിക പ്രകാരം അതത് ദിവസം കുട്ടികൾ രക്ഷിതാക്കളോടൊപ്പം ആവശ്യമായ രേഖകളും മറ്റും ആയി സ്‌കൂളിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098.