2018ലെ മികച്ച ആയുർവേദ ഡോക്ടർമാരേയും അദ്ധ്യാപകരേയും തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രൂപരേഖയും മാനദണ്ഡവും അപേക്ഷാഫോറത്തിന്റെ മാതൃകയും www.ism.kerala.gov.in
എന്ന വെബ്‌സൈറ്റിലും എല്ലാ ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസുകളിലും ലഭിക്കും. അപേക്ഷകൾ/ നോമിനേഷനുകൾ ജില്ലാ മെഡിക്കൽ ഓഫീസർമാർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവർ മുഖേനയോ നേരിട്ടോ ഡിസംബർ 15 വൈകുന്നേരം അഞ്ചിന് മുമ്പ് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർക്ക് ലഭിക്കണം.