കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജില്‍ പഞ്ചവത്സര ബി.ബി.എ, എല്‍.എല്‍.ബി (ഓണേഴ്സ്)/ത്രിവത്സര എല്‍.എല്‍.ബി (യൂണിറ്ററി) കോഴ്സുകളിലെ മൂന്നാം സെമസ്റ്ററും അതിനു മുകളിലുള്ള വിവിധ ക്ലാസുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്ക് പുന:പ്രവേശനത്തിനും തൃശൂര്‍ ഗവ. ലോ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് കോളേജ്മാറ്റത്തിനും വേണ്ടി നവംബര്‍ 27ന് ഉച്ചതിരിഞ്ഞ് മൂന്നു മണി വരെ അപേക്ഷിക്കാം. അപേക്ഷാഫോറവും മറ്റു വിവരങ്ങളും കോളേജ് ലൈബ്രറിയില്‍ ലഭിക്കും.
