കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേ-വാർഡ് ആരംഭിക്കുന്നതിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അഞ്ച് ഒഴിവുകളുണ്ട്. ജനറൽ നഴ്‌സിംഗ് മിഡ്‌വൈഫറി/ ബി.എസ്‌സി നഴ്സിംഗ്, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. സർക്കാർ ആശുപത്രികളിൽ പ്രവർത്തി പരിചയം ഉളളവർക്ക് മുൻഗണന ലഭിക്കും.
പ്രായ പരിധി 18-41. താത്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷ, യോഗ്യത തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് എന്നിവ hdsgmchkollam@gmail.com ൽ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കാവുന്ന അവസാന തീയതി ജൂലൈ 3ന് വൈകിട്ട് 5. ഇന്റർവ്യൂ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ആയതിന്റെ പകർപ്പുകളും സഹിതം കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം.