കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് നടത്തുന്ന ഗോള്‍ഡ് അപ്രൈസര്‍ ട്രെയിനിംഗ് ഫോര്‍ ട്രഡീഷണല്‍ ഗോള്‍ഡ്സ്മിത്ത്സ് 2025- 26 സാമ്പത്തിക വര്‍ഷത്തിലെ അഞ്ച് ദിവസത്തെ പരിശീലനപദ്ധതിയിലേക്ക് ആര്ട്ടിസാന്മാരെ തെരഞ്ഞെടുക്കും. പരമ്പരാഗത സ്വര്‍ണതൊഴിലാളി വിഭാഗത്തില്‍പ്പെടുന്ന കാഡ്കോയുടെ ലേബര്‍ ഡേറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്ക് ഉമയനല്ലൂര്‍ കാഡ്കോ ദക്ഷിണമേഖലാ ഓഫീസില്‍ ഒക്ടോബര്‍ നാലിന് രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തില്‍ വിദ്യാഭ്യാസരേഖ, വയസ് തെളിയിക്കുന്ന രേഖ, തൊഴില്‍പരിചയ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കാം.
