കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ആർ കെ വി വൈ – പിഡിഎംസി സൂക്ഷ്മ ജലസേചനം 2025-26 പദ്ധതിയിലൂടെ കൃഷിയിടങ്ങളിൽ ഡ്രിപ്പ്, സ്പ്രിംഗ്ലർ എന്നിവ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി കൃഷിയിടമുള്ള കർഷകർക്ക് പദ്ധതി പ്രകാരം ചെലവിന്റെ 55 ശതമാനം പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കും. നിബന്ധനകൾക്ക് വിധേയമായി ജലസ്രോതസ്സുകളുടെ വികസനം, പമ്പിംഗ് ആവശ്യങ്ങൾ എന്നിവയ്ക്ക് കൂടി സഹായം ലഭ്യമാണ്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകർപ്പ് ജില്ലയിലെ കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലും ലഭ്യമാണ്. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ആധാർ, ബാങ്ക് പാസ്ബുക്ക്, ഈ വർഷം ഒടുക്കിയ ഭൂനികുതി രശീതി, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി/പട്ടിക വർഗക്കാർക്ക് മാത്രം) എന്നിവയുടെ പകർപ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലയിലെ കൃഷി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലോ അടുത്തുള്ള കൃഷിഭവനുകളിലോ ലഭിക്കും. ഫോൺ: 04972965150, 9383472051, 9383472052, 9383472050, 9400430944
