കുട്ടികളില്‍ നല്ല ആരോഗ്യശീലങ്ങള്‍ വളര്‍ത്തുക, ലഹരി വിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കുക, സാങ്കേതിക-നൈപുണ്യ വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ സമഗ്ര ശിക്ഷാ കേരള റാന്നി ബി.ആര്‍.സിയും കേരള സ്റ്റേറ്റ്  റൂട്രോണിക്‌സ് റാന്നി പഠന കേന്ദ്രവും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ വിദ്യാഭ്യാസ കലാജാഥക്ക് തുടക്കമായി. സമഗ്ര ഗുണമേന്മാ വിദ്യാഭാസ പരിപാടിയുടെ ഭാഗമായി എസ്. സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി റാന്നി ബ്ലോക്ക് പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍  ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. റൂട്രോണിക്‌സ് റാന്നി പഠന കേന്ദ്രം സിഇഒ
എം.സുഭാഷ് അധ്യക്ഷനായി.  പ്രഥമാധ്യാപിക അനി മാത്യു, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ അനുഷ ശശി, ബി. ശില്പ നായര്‍, മര്‍ട്ടിമീഡിയ ഫാക്കല്‍റ്റിമാരായ എസ് സുബീഷ് , സുധികുമാര്‍ ,എം.കെ നിഖില്‍, കെ. അമല്‍, ശരണ്യ  എന്നിവര്‍ പങ്കെടുത്തു.