രാജ്യസഭാംഗം പി.സന്തോഷ്‌കുമാര്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മിഡിലാക്കയം- ഡബിള്‍ കണമല, കണിയാര്‍ വയല്‍- ചെറുലാഡ് കുന്ന് റോഡുകള്‍ക്ക് ഭരണാനുമതിയായി. ഏരുവേശ്ശി പഞ്ചായത്തിലെ മിഡിലാക്കയം- ഡബിള്‍ കണമല റോഡ് 10 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മിക്കുക. ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ കണിയാര്‍ വയല്‍ -ചെറുലാഡ് കുന്ന് റോഡ് നിര്‍മ്മാണത്തിന് അഞ്ചുലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചു.
