സി ഡിറ്റ് തിരുവനന്തപുരം സെന്ററിൽ നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളായ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്സുകളായ വീഡിയോഗ്രഫി, നോൺ ലീനിയർ എഡിറ്റിംഗ്, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി കോഴ്‌സുകളിലേക്ക് ഒക്ടോബർ 15 വരെ അപേക്ഷിക്കാം. അപേക്ഷിക്കുന്നവരിൽ യോഗ്യതയുള്ള വിഭാഗത്തിലെ വിദ്യാർഥികൾക്ക് കെ-ഡിസ്‌കിന് കീഴിലുള്ള കെ കെ ഇ എം പ്രൊജക്ടിൽ ഉൾപ്പെടുത്തി സ്‌കോളർഷിപ്പ് ലഭിക്കും. വെബ്‌സൈറ്റ്: http://mediastudies.cdit.org/, ഫോൺ: 8547720167.