എംപ്ലോയ്മെന്റ് എക്‌സ്‌ചേയ്ഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ജില്ലയിലെ അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കായി എംപ്ലോയ്മെന്റ് വകുപ്പിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും നേതൃത്വത്തില്‍ ക്യാമ്പ് രജിസ്ട്രേഷന്‍ സംഘടിപ്പിക്കും. പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്ടോബര്‍ 10 രാവിലെ 10 മുതല്‍ നാല് വരെയാണ് ക്യാമ്പ് രജിസ്ട്രേഷന്‍. യോഗ്യരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റും ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റും (യുഡിഐഡി കാര്‍ഡ്), ഇലക്ഷന്‍ ഐഡി എന്നിവയുമായി തങ്ങളുടെ പരിധിയിലുളള എംപ്ലോയ്‌മെന്റ് ഓഫീസില്‍ (പത്തനംതിട്ട/തിരുവല്ല) എത്തണം. ഫോണ്‍: 0468 2222745, 04692600843.
