സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൃശ്ശൂർ രാമവർമപുരത്ത് പ്രവർത്തിക്കുന്ന ആശാഭവൻ, പ്രത്യാശാഭവൻ എന്നീ സ്ഥാപനങ്ങളിലെ താമസക്കാർക്ക് അനുയോജ്യമായ തൊഴിൽ പരിശീലനവും സാങ്കേതിക സഹായവും നൽകുന്നതിന് Regular MSW, BSW with medical & psychiatric social work specialization നടത്തുന്ന സ്ഥാപനങ്ങളിൽനിന്നും താത്പര്യപത്രം ക്ഷണിച്ചു.
അപേക്ഷകൾ ഒക്ടോബർ 21ന് വൈകിട്ട് 5 ന് മുൻപായി ചെമ്പുക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0487-2321702.
