പയ്യാവൂർ ഗ്രാമ പഞ്ചായത്ത് വികസന സദസ് ഉദ്ഘാടനവും വികസന രേഖ പ്രകാശനവും കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സാജു സേവ്യർ അധ്യക്ഷനായി. റിസോഴ്സ് പേഴ്സൺ എം ആർ ശുഭ ആമുഖം അവതരിപ്പിച്ചു. പയ്യാവൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എസ് സ്മിത പഞ്ചായത്തുതല വികസന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങളും പഞ്ചായത്തിൻ്റെ വികസന നേട്ടങ്ങളും ഉൾക്കൊള്ളിച്ച ഡോക്യുമെൻ്ററികൾ പ്രദർശിപ്പിച്ചു. തുടർന്ന് പൊതു ചർച്ചയും നടത്തി. പയ്യാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ മോഹനൻ മാസ്റ്റർ, ഷീന ജോൺ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ ടി അനിൽകുമാർ, സി ഡി എസ് ചെയർപേഴ്സൺ ബിന്ദു ശിവദാസ് വിവിധ സാമുദായിക നേതാക്കൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.