പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ 27ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. അനസ്‌തേഷ്യോളജി, റേഡിയോ ഡയഗ്‌നോസിസ്, ജനറല്‍ സര്‍ജറി, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. അതത് വിഭാഗത്തിലുള്ള മെഡിക്കല്‍ പി.ജി ഡിഗ്രിയോടൊപ്പം ടി.സി.എം.സി / കെ.സി.എം.സി റജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ gmckannur.edu.in വെബ്‌സൈറ്റില്‍ ലഭിക്കും.